2012, ഏപ്രിൽ 8, ഞായറാഴ്‌ച

അമ്മ മരിച്ചാല്‍.....

വെറുതെ ഒരു നേരമ്പോക്കിന് വേണ്ടി മാത്രം facebookil ഇട്ടതായിരിന്നു ഞാനൊരു ബ്ലോഗ്‌ എഴുതിയാല്‍ നിങ്ങള്‍ വായിക്കുമോ ? വായിച്ചാല്‍ അഭിപ്രായം പറയുമോ.. എന്നെല്ലാം... സംഗതി കാര്യമായി. എല്ലാവരും കേറി കമന്റ്‌ ഇടുന്നു, നിര്‍ദേശങ്ങള്‍ തരുന്നു. അത്രയും ആയ സ്ഥിതിക്ക് എന്തായാലും ഒരു ബ്ലോഗെങ്കിലും എഴുതാം എന്ന് തന്നെ കരുതി.  അപ്പോള്‍ ഇനി വിഷയം കണ്ടെത്തണം . ആദ്യം തന്നെ ഒരു കാര്യം പറയാം.... ഈ ബ്ലോഗിലെ കഥാപാത്രങ്ങള്‍ സാങ്കല്പികമേ അല്ല. ജീവിച്ചിരിക്കുന്നവരും , മരിച്ചവരും ആയി നല്ല ബന്ധമുണ്ട്. അതുകൊണ്ട് ആരും കേറി പണി തരരുത്.

                               അമ്മ മരിച്ചാല്‍.....

                                 ഞാന്‍  അന്ന് രണ്ടാം ക്ലാസ്സിലാണ്. വലിയ ഒരു കുടുംബതിലായിരിന്നു എന്റെ ജനനം . അച്ഛന്‍,അമ്മ, ചേച്ചി, അച്ഛനൊരു മൂന്നു പെങ്ങന്മാര്‍ , രണ്ടു ചേട്ടന്മാര്‍ , അവരുടെ ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍, മക്കള്‍, പിന്നെ അച്ഛമ്മ എന്നിവരെല്ലാം കൂടി മൊത്തത്തില്‍ ഒരു അമ്പതില്‍ മീതെ ആള്‍ക്കാര്‍ ആ വലിയ തറവാട്ടില്‍ ഉണ്ട്.അച്ചച്ചനെ എനിക്ക് കാണാന്‍ ഭാഗ്യം ഉണ്ടായില്ല.  ശരിക്കും പറഞ്ഞാല്‍ ഉറങ്ങുന്നതിനു മുന്നേ മക്കളെല്ലാം എത്തിയോ എന്നറിയാന്‍ ഒരു ഹാജര്‍ ബുക്ക് തന്നെ വേണം എന്ന നിലയിലാണ്.പിന്നെ എന്തായാലും എല്ലാവര്ക്കും അവരുടെ മക്കളെ അറിയാവുന്നതുകൊണ്ട് എല്ലാവരും രാത്രി മുറിയില്‍ കയറാറുണ്ട്. പക്ഷെ അച്ഛമ്മയുടെ സ്ഥിതി ആണ് കഷ്ടം എല്ലാവരും സ്കൂള്‍ വിട്ടെത്തിയോ, കുളത്തില്‍ കുളി കഴിഞ്ഞെതിയോ എന്നെല്ലാം സംശയം ആയി കൊണ്ടേ ഇരിക്കും.ഇത്രയും പറഞ്ഞപ്പോള്‍ ഉണ്ടായ സംശയം അല്ല കേട്ടോ.. അച്ഛമ്മക്ക്‌ എന്നോട് ഒരു സ്നേഹകൂടുതല്‍ ഇല്ലേ എന്ന്. തെളിവ് ഞാന്‍ തരാം, അച്ഛമ്മ മരിക്കുനതിന്നു രണ്ടു ദിവസം മുന്നേ ഞാന്‍ അച്ഛമ്മയുടെ അടുത്ത് പോയി. ഞാന്‍ അല്ലേലും അങ്ങിനെയ പ്രായം കൂടിയവരായിട്ടാണ് കൂടുതല്‍ കൂട്ട്. കാരണം കൂട്ടത്തില്‍ ഞാന്‍ ചെറിയവനായതുകൊണ്ടും, കയ്യിലിരിപ്പുകൊണ്ടും തല്ലു ഒന്നും പുറത്ത് പോവാറില്ല. എന്നാല്‍ വയസ്സായവരണേല്‍ അവര് നോക്കികോളും കാര്യങ്ങള്‍.അപ്പോള്‍ തെളിവ് വേണ്ടേ? അങ്ങിനെ ഞാന്‍ ചെന്നപ്പോള്‍ അച്ഛമ്മ ഒരു പഴം തിന്നുകയായിരിന്നു.ഉടന്‍ തന്നെ അച്ഛമ്മ എനികൊരു പഴം കൊടുത്താലേ കഴിക്കൂ എന്ന് വാശി പിടിക്കുകയും , എനിക്ക് കിട്ടിയതിനു ശേഷം മാത്രമേ കഴിക്കുകയും ചെയ്തോളു. നിങ്ങള്‍ വിചാരിക്കും ഒരു പഴത്തിന്റെ മേലില്‍ എന്ത് സ്നേഹം എന്ന്. ഒരു കുല കായ കിട്ടിയാല്‍  വീട്ടില്‍ കുട്ടികള്‍ക്ക് തന്നെ ഒന്ന് വീതം കിട്ടില്ല.അപ്പോള്‍ അച്ഛമ്മക്ക്‌ എന്നോട് തന്നെയാ കൂടുതല്‍ സ്നേഹം.

 മുകളില്‍ പറഞ്ഞതില്‍ നിന്ന് ഒരു കാര്യം മനസിലായിരിക്കുമല്ലോ . അച്ഛമ്മ മരിക്കുകയാണെന്ന്. അതെ കൂടുകാരെ അങ്ങിനെ എന്നെ കൂടുതല്‍ സ്നേഹം ഉള്ള അച്ഛമ്മക്ക്‌ പെട്ടന്ന് ശ്വാസംമുട്ട് വന്നു.അന്നെല്ലാം ഡോക്ടര്‍മാര്‍ വീട്ടില്‍ വരുമായിരിന്നു. ഡോക്ടര്‍ ചുരുങ്ങിയത് മൂന്നു തവണയെങ്കിലും  വന്നു കാണും.എല്ലാവരും അച്ഛമ്മയുടെ അടുത്ത് തന്നെ ഉണ്ട്.അയല്‍വാസികള്‍ അച്ഛമ്മയെ കാണാന്‍ വരുന്നുണ്ട്. പക്ഷെ കുട്ടികളെ ഇതൊന്നും ബാധിച്ചിരുന്നില്ല. അവര്‍ അവരുടെതായ ലോകത്ത് ആഘോഷിച്ചു തന്നെ ജീവിക്കുകയാണ്. ഞാന്‍ ഇടയ്ക്കിടയ്ക്ക് ആ മുറിയില്‍ ചെന്ന് നോക്കും . അങ്ങിനെ രാത്രി ആയി. വയ്കുന്നേരം ഒന്ന് കൂടിയെങ്കിലും പിന്നീട് ശ്വസംമുട്ടൊന്നു കുറഞ്ഞു. ഞാന്‍  അമ്മയുടെ മടിയില്‍ കിടന്നു അവിടെ തന്നെ ഉറങ്ങി.ഏകദേശം രണ്ടുമണിയായി കാണും  പെട്ടന്ന് ഒരു നിലവിളികേട്ട് ഉണരുമ്പോള്‍ ഞാന്‍ ആ മുറിയിലെ തന്നെ കട്ടിലിലാണ്.ഒന്ന് തലപോന്തിച്ചു നോക്കിയെങ്കിലും വീണ്ടും അവിടെത്തന്നെ കിടക്കാന്‍ തുടങ്ങിയപ്പോഴാണ് ആ ഡയലോഗ് കേട്ടത്.
 " എടീ ജാനകീ, സാവിത്രീ,... ആ  ജനലും , വാതിലും എല്ലാം തുറന്നിട്ട്‌ നിലവിളിക്കടീ.... എന്റെ അമ്മ മരിച്ചത് അടുത്ത വീടിലുല്ലവരെല്ലാം ഒന്ന് അറിയട്ടടീ..."

1 അഭിപ്രായം:

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

സ്വാഗതം സുഹൃത്തേ അക്ഷരങ്ങളുടെ ലോകത്തേക്ക് അനുഭവങ്ങള്‍ അക്ഷരങ്ങള്‍ ആയി മാറുമ്പോള്‍ അത് വായിക്കുമ്പോള്‍ കിട്ടുന്ന അനുഭൂതി വേറെ തന്നെയാണ് ആശംസകള്‍ ദിലീപ്‌ എഴുതി തെളിയട്ടെ അക്ഷരങ്ങള്‍