2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

ആമക്കാവിലമ്മ



                               അമ്മേ നാരായണ  ദേവി നാരായണ
                               ലക്ഷ്മി നാരായണ ഭദ്രേ നാരായണ.






                    മാത്തൂര്‍ എന്നതാണ് ആമക്കാവിന്റെ യഥാര്‍ത്ഥ പേര്.  ആമയുടെ പുറത്താണ് ഭഗവതി ഇരിക്കുനത് അതുകൊണ്ട് ആമക്കാവ് ഭഗവതി എന്നായി അതുപോലെ  ആമക്കാവിലമ്മ ഇരിക്കുന്ന ഭൂമി ആയതുകൊണ്ട്  ആമക്കാവ് എന്നായി മാറിയതായാണ് ചരിത്രം.ആമക്കാവിലെ പ്രതിഷ്ഠ മൂകാംബിക ദേവിയാണ്.

                                         ആമാക്കാവ് ക്ഷേത്രം ഒരു പഴയ ചിത്രം.
                                          ആമക്കാവ് അമ്പലകുളം ഒരു ജൂണ്‍ മാസ കാഴ്ച്ച

      ഒരുപാടു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ആമക്കാവ് തൊഴുക്കാട് വടക്കേവീട്ടില്‍ ഒരു മൂസമ്മാന്‍ ഉണ്ടായിരിന്നു. അദ്ദേഹം ഒരു വലിയ മൂകാംബിക ഭക്തനായിരിന്നു. അതിനാല്‍ എല്ലായ്പ്പോഴും മൂകാംബിക ദര്‍ശനത്തിനു പോകുമായിരിന്നു. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും  മൂകാംബിക ദര്‍ശനം മാത്രം അദ്ദേഹം മുടക്കുമായിരുന്നില്ല. അങ്ങിനെ വര്‍ഷങ്ങള്‍ കടന്നുപോയതിന്റെ കൂടെ  അദ്ധേഹത്തിനും യാത്രയെല്ലാം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പ്രായമായി. അങ്ങിനെ ഒരിക്കല്‍ അദ്ദേഹം അമ്മയെ കാണാന്‍ പോയത്‌ വളരെയധികം വിഷമത്തോടെയാണ്. അദ്ധേഹത്തിന്റെ വിഷമം മറ്റൊന്നുമായിരുന്നില്ല , ഇനിയും ഇത്തരം ദീര്‍ഘദൂര യാത്രകള്‍ ചെയ്യാന്‍ പ്രായാധിക്യം സമ്മതിക്കുന്നില്ല എന്നതായിരിന്നു. അന്ന് അമ്മയെ വണങ്ങുമ്പോള്‍ അദ്ദേഹം അമ്മയോട് പ്രാര്‍ഥിച്ചു. 'അമ്മേ മഹാമായേ ഇത് ഇവിടേയ്ക്കുള്ള  അടിയന്റെ അവസാനത്തെ വരവാണ് . ഇനി അടിയനു ഇങ്ങോട്ട് വരാനുള്ള ആരോഗ്യം ഇല്ല . എന്നാലും എന്റെ മനസ്സില്‍ എന്നും അമ്മയുണ്ടായിരിക്കും'. തൊഴുതുവണങ്ങി അദ്ദേഹം മടക്കയാത്ര ആരംഭിക്കാന്‍ തുടങ്ങിയപ്പോഴാനു അത് സംഭവിച്ചത്.  മടക്കയാത്രക്ക് തന്റെ ഓല കുട എടുക്കാന്‍ എത്ര ശ്രമിച്ചാലും നടക്കുന്നില്ല. ഓലക്കുടയ്ക്കു വല്ലാത്ത ഭാരം. അങ്ങിനെ അദ്ദേഹം വീണ്ടും അമ്മയെ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ അദ്ധേഹത്തിനു അമ്മയുടെ അരുളിപ്പാടുണ്ടായി. 'എന്നും നിനക്കെന്നെ വണങ്ങാനായും എന്റെ ഭക്തന്റെ കാര്യങ്ങള്‍ നിറവേറ്റാനായും ഞാനും  നിന്റെ കൂടെ പോരുന്നു'. അങ്ങിനെ അദ്ദേഹം മാത്തൂരിലെയ്ക്ക് അമ്മയേയും കൊണ്ടുപോന്നു. ആദ്യം അമ്മയെ പ്രതിഷ്ടിച്ചത് കിഴക്കെകര വീട്ടിലും, അതിനുശേഷമാണ് ഇന്നുകാണുന്ന അമ്പലത്തിലേക്ക് മാറ്റി പ്രതിഷ്ട്ടിച്ചതും. അങ്ങിനെ മാത്തൂരിനു ആമക്കാവ് എന്ന പേരും വന്നു. അതുകൊണ്ടാണ് ഇന്നും മകരചൊവ്വക്ക് ആദ്യം കിഴക്കെകര വീട്ടില്‍ നിന്നും പറയെടുപ്പ് തുടങ്ങുന്നത്. അതുപോലെതന്നെ തൊഴുക്കാട്‌ വടക്കേവീട്ടില്‍ ഉള്ളവര്‍ക്കാണ് ഊരാള്ള സ്ഥാനവും.
                                        പറയെടുപ്പ് ദൃശ്യം. ചിത്രം കടപ്പാട് : അനില്‍ തറമല്‍ 

   

1 അഭിപ്രായം:

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

നന്ദി ദിലീപ്‌ ...ആമാക്കവിന്റെ അറിയാത്ത ഐതിഹ്യം പങ്കു വെച്ചതിന്
ഇനിയും എഴുതുക പുതുമയുള്ള നമ്മുടെ ചരിത്രങ്ങള്‍ ആശംസകള്‍