2012, ഏപ്രിൽ 14, ശനിയാഴ്‌ച

അച്ചായന്റെ ഓര്‍മയ്ക്കായി...

അങ്ങിനെ ഒരു വിഷു കൂടി കടന്നുപോകുന്നു . പ്രവാസം തുടങ്ങിയതിനുശേഷമാണ് ആഘോഷങ്ങളുടെ പ്രസക്തി മനസ്സിലാവുന്നത്. കഴിഞ്ഞവര്‍ഷം വിഷിവിനു ഞാന്‍ നാട്ടിലുണ്ടായിരിന്നു. എയര്‍ ഇന്ത്യ ചതിച്ചതിനാല്‍ ഒരുദിവസം മുന്നേ എന്തെണ്ട ഞാന്‍ വിഷുവിന്‍റെ അന്ന് രാവിലെ ആണ് വീട്ടിലെത്തിയത്‌. ഈ വര്ഷം വീണ്ടും പഴയപോലെ രാവിലെ എണീറ്റ്‌ ആമാക്കവിലമ്മയുടെ ഫോട്ടോയില്‍ നോക്കി പ്രാര്‍ത്ഥിച്ചു എഴുന്നേല്‍ക്കുന്നു പിന്നീട് എല്ലാം പഴയപോലെ തന്നെ.
 കുട്ടിക്കാലത്ത്‌ വിഷു എന്നത് ഒരുപാടു കാശുകിട്ടുന്ന ദിനമാണ്. അവധിക്കാലം അടിച്ചുപൊളിക്കാന്‍ കാശുകിട്ടുന്ന ദിനം. പടക്കം പൊട്ടിച്ചും,പൂത്തിരി കത്തിച്ചും ആഘോഷിച്ചു തീര്‍ക്കും.


                      പടക്കത്തിന്റെ കാര്യം പറഞ്ഞപ്പോളാണ് അച്ചായന്റെ കാര്യം ഓര്‍മ്മ വന്നത്. അച്ചായനെ അറിയാത്തവരായി ഞങ്ങളുടെ നാട്ടില്‍ ആരും ഇല്ല. അതെ പൂരം,വിഷു എന്ന് പറഞ്ഞാല്‍ അചായനാണ്. ഞങ്ങളുടെ നാട്ടിലും പരിസരപ്രദേശങ്ങളിലും ഉത്സവങ്ങള്‍ക്ക് വെടികെട്ട് നടത്തുന്നത് അചായനാണ്. അച്ചായന്റെ യഥാര്‍ത്ഥ പേര് ഡേവിസ്‌ എന്നാണ്. ഞങ്ങള്‍ ചെറുപ്പക്കാര്‍ അച്ചായന്‍ എന്ന് വിളിക്കും.പൂരം ഞങ്ങള്‍ക്ക് ഹരമാണ്. ഓരോ കൊല്ലവും മറ്റുള്ള സ്ഥലങ്ങലെക്കാള്‍ നന്നായി വെടികെട്ട് നടത്താന്‍ മല്‍സരമാണ്. പൂരത്തിന്റെ യഥാര്‍ത്ഥ ഭംഗി വെടികെട്ടുതന്നെയാണ്. അതുകൊണ്ടാണല്ലോ എല്ലാ പൂരത്തിന്റെയുംവെടികെട്ടുകാണ്ണാന്‍ ഇത്രയും ജനകൂട്ടം ഉണ്ടാകുന്നത്.ഒരു നാട്ടിന്പുരത്തുകാരനായതിനാലാവും ഞാനും ഒരു വെടികെട്ട് പ്രേമിയാണ്. നാട്ടില്‍നിന്നു പ്രവാസജീവിതം തുടങ്ങുമ്പോള്‍ ഒന്നുമാത്രമേ വിചാരിചിരിന്നുള്ളൂ എല്ലാവര്‍ഷവും ആമാക്കാവുപൂരത്തിന്  നാട്ടിലെത്താന്‍ കഴിയനെ എന്ന്. പക്ഷെ ഇവിടെ വന്നതിനുശേഷം ഇതുവരെ പൂരംകൂടാന്‍ പറ്റിയില്ലെന്ന് മാത്രം. അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് അച്ചായന്റെ കാര്യം. അച്ചായന്‍ എന്നുപറയുന്നത് വളരെ അസാമാന്യ ധീരശാലിയാണ്. അല്ലെങ്കിലും പേടിതൂറികള്‍ക്ക് വെടികെട്ട് നടത്താന്‍ പറ്റില്ലലോ.പൂരകാലങ്ങളിളില്‍ അച്ചായനെ എപ്പോളും കറുത്ത കരിമരുന്നില്‍ മുങ്ങി മാത്രമേ കാണൂ. ശരിക്കും പറഞ്ഞാല്‍ അച്ചായന്‍ ഞങ്ങളുടെ നാട്ടുകാരനല്ല. തൃശൂര്‍ ജില്ലയിലെ വേലൂര്‍ ആണ് അച്ചായന്റെ ജന്മസ്ഥലം. അച്ചായന്റെ ഭാഷയില്‍ പറഞ്ഞാല്‍ അപ്പനായി തുടങ്ങീത ഈ അമക്കാവില്‍ വെടികെട്ട് നടത്താന്‍ അത് ഈ ഡേവിസ്‌ ആയി നടത്തിപോണൂ എന്ന് മാത്രം. ഇവിടെ മാത്രം വെടികെട്ട് നടത്തുമ്പോള്‍ അതിലു ഞാന്‍ ലാഭം നോക്കാറില്ല. കുറച്ചുകാലം വെടികെട്ടുശാല  നടത്തിയിരുന്നതും ഞങ്ങളുടെ നാട്ടിലായിരിന്നു. എല്ലാ ഉത്സവങ്ങള്‍ക്കും വെടികെട്ടുനടത്താന്‍ പോകുന്നതിനുമുന്നെ ഒന്ന് ആമാക്കാവുപാടത്ത് പൊട്ടിച്ചു നോക്കും.


           അച്ചായന് എന്തേലും ഉറക്കെ പറയാന്‍ മൈക്ക ആവിശമില്ല. ചിലപ്പോ മൈക്ക തോറ്റുപോയെന്നും  വരും. അതിനാല്‍ അചായനോട് ആരും രഹസ്യം പറയാറുമില്ല. അച്ചായന്‍ ഇടക്കെല്ലാം വീട്ടില്‍ വരുമായിരിന്നു. വീട്ടില്‍ വന്നാല്‍ തുടങ്ങും വീട്ടുകാര്യ്മായാല്‍ പോലും ഉറക്കെ പറച്ചില്‍. അച്ചായന്‍ പലപ്പോഴും പറയും കരച്ചില്‍ വരാറില്ല എന്ന്. എല്ലാരും കരയുന്ന സന്ദര്‍ഭങ്ങളില്‍ പോലും കണ്ണില്‍നിന്നു ഒരുതുള്ളി വെള്ളം വീഴില്ല എന്ന്. അതിനൊരു ഉദാഹരണവും പറയും. അപ്പന്‍ പെട്ടന്ന് തട്ടിപോയപ്പോ എല്ലാരും ഭയങ്കര നിലവിളി. പക്ഷെ എനിക്ക് കന്നീനു ഒരു തുള്ളി കണ്ണീര്‍ വീണിട്ടില്ല. അത് അപ്പനോട് സ്നേഹമില്ലനിട്ടില്ല. പക്ഷെ ഈ സാധനം കന്നെനു വരില്ല എന്ന് പറഞ്ഞാല്‍ എന്തൂട ഞാനിപ്പ  ചെയ്യാ.ജീവിതം കരഞ്ഞിരിക്കാനുള്ളതല്ല ജനിച്ചു കഴിഞ്ഞാല്‍ മരിച്ചല്ലേ പറ്റൂ അതിത്തിരി നേരത്തെ ആയെന്നെ ഉള്ളൂ എന്ന് മാത്രം. എല്ലാവര്‍ഷവും വിഷുവിനു ഞങ്ങള്‍ക്ക് പടക്കം തരിക അച്ചായനായിരിന്നു. അതിനു ഒരു കണക്കൊന്നും ഇല്ല. പലപ്പോഴും കാശുപോലും മേടികാതെ ഇഷ്ടം പോലെ പടക്കവും, പൂത്തിരിയും, മേശപൂക്കള്‍, തലച്ചക്ക്രം എന്ന് വേണ്ട എല്ലാ വിധ സാധനങ്ങളും. ഏതു വിഷു വന്നാലും എന്റെ ഓര്‍മയില്‍ അച്ചായന്‍ വരും. അച്ചായന്‍ തന്നിരിന്ന പടക്കങ്ങളും. പക്ഷെ ഇന്ന് ഞങ്ങള്‍ ആമാക്കാവുകാര്‍ക്ക് വെടികെട്ട് നടത്താന്‍ അചായനില്ല. ഞങ്ങളുടെ വെടിക്കെട്ട്‌ അച്ചയ്യാന്‍ നടത്തിയിരുന്ന അത്ര നന്നാവാരും ഇല്ല. രണ്ടായിരത്തി ഒന്‍പതിലെ ഫെബ്രുവരി മാസത്തിലെ ഒരു ദിനം ഉച്ചക്ക് ദുബായ് ഓഫീസില്‍ ഇരിന്നു മനോരമ പത്രം നോക്കിയപ്പോള്‍ കണ്ട വാര്‍ത്ത ഞെട്ടുന്നതായിരിന്നു. മേഴതൂരില്‍ വെടികെട്ടപകടം. ഉടന്‍ തന്നെ നാട്ടിലെയും , അവിടെ ഉള്ളതുമായ കൂട്ടുകാരെ മുഴുവന്‍ വിളിച്ചു. സംഗതി സത്യമാണ് അച്ചായന്റെ വെടികെട്ടുശാലക്കാന് അപകടം പറ്റിയിരിക്കുന്നത്. അച്ചായനും മക്കള്‍ക്കും എന്തേലും പട്ട്ടിയോ എന്നറിയില്ല. പിന്നെയും ഫോണ്‍ വിളികള്‍. ഒടുവില്‍ ഒരു സുഹൃത്ത്‌ പറഞ്ഞു അച്ചായന്‍ ബൈക്കില്‍ പോകുന്നത് കണ്ടു, നാട്ടിലുള്ള മകന്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത്‌ പോയിരിക്കയിരിന്നു. എത്രപേര്‍ മരിച്ചെന്നു ഒരു വിവരവും ഇല്ല. എന്തായാലും അച്ചായന് ഒന്ന് പട്ടിയില്ലലോ എന്ന് ഓര്‍ത്തു സമാധാനിച്ചു. പക്ഷെ പിനീട് വിളിച്ചപ്പോള്‍ സ്ഥിതി മാറി അച്ചായനും പരിക്കുണ്ട്, കാര്യമായി തന്നെ. സംഭവം നടക്കുമ്പോള്‍ അച്ചായനും ഉണ്ടായിരിന്നു അവിടെ. അച്ചായനും നന്നായി പൊള്ളി. പക്ഷെ അച്ചായന്‍ വേഗം ബൈക്കും ഓടിച്ചു പോലീസ് സ്റെഷനിലേക്ക് പോയി. അവിടെ ചെന്ന് വെടികെട്ടുശാലക്ക് തീ പിടിച്ച വിവരം പറയലും അവിടെ കുഴഞ്ഞുവീനതും ഒപ്പമായിരിന്നു. പിന്നീട് അവരാണ് ആശുപത്രിയില്‍ കൊണ്ടുപോയത്‌. പിന്നീടുള്ള ദിവസങ്ങളില്‍ പ്രാര്‍ത്ഥന ആയിരിന്നു അച്ചായന്‍ എത്രയും പെട്ടന് തിരിച്ചു വരന്‍. പക്ഷെ ഞങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. ഒരു ദിവസം രാവിലെ ഓഫീസില്‍ പോകാന്‍ തുടങ്ങുമ്പോള്‍ ഷാര്‍ജയിലുള്ള കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞു, എടാ നമ്മുടെ അച്ചായന്‍ പോയി...അറിയാതെ ഒരു നിമിഷം കാലുകളെല്ലാം തളര്‍ന്നു പോയി. ഇന്നും ഉത്സവങ്ങളും , വിഷുവും എല്ലാം കടന്നുപോകുന്നു ഞങ്ങളുടെ അച്ചായനില്ലാതെ.....

3 അഭിപ്രായങ്ങൾ:

Dilip Amakkavu പറഞ്ഞു...

എല്ലാവര്ക്കും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകള്

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

നമ്മുടെ അച്ചായനെ ഓര്‍മ്മകളിലേക്ക് കൊണ്ട് വന്നു ഈ എഴുത്ത് മനസ്സ് തുറന്നു ഈ എഴുത്തിന് ആശംസകള്‍.എഴുത്ത് തുടരുക ഞാനും നേരുന്നു വിഷുദിനാശംസകള്‍

Dilip Amakkavu പറഞ്ഞു...

നന്ദി. ഒരായിരം......